NEWS
ഖത്തർ ഉപപ്രധാനമന്ത്രി ബ്രിട്ടീഷ് എയർ ചീഫ് മാർഷലുമായി കൂടിക്കാഴ്ച നടത്തി
09/08/2026 03:24 PM IST
NILA

ദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ഹസൻ ബിൻ അലി അൽഥാനി, ബ്രിട്ടീഷ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ഹാർവി സ്മിത്തുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ദോഹയിൽ വച്ചായിരുന്നു ഉന്നതതല കൂടിക്കാഴ്ച നടന്നത്.
മേഖലയിലെ നിലവിലെ സുരക്ഷാ പുരോഗതികളും പ്രതിരോധ മേഖലയിലെ സഹകരണവും ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത ഏകോപനവും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. ഖത്തറിലെയും ബ്രിട്ടനിലെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഭരണാധികാരികളും യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











